ലെസ്ബിയൻ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവം തമിഴ്നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു കുട്ടികളുടെ മാതാവും തൊട്ടയൽപക്കത്ത് താമസിക്കുന്ന 22കാരിയും തമ്മിലുള്ള ബന്ധമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

ഭർത്താവിന്റെ സംശയങ്ങളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്. കുട്ടിയുടെ മാതാവ് ഭാരതിയും അയൽക്കാരിയായ സുമിത്രയും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്.  സുരേഷിനും ഭാരതിക്കും നാലും അഞ്ചും വയസുള്ള മറ്റു രണ്ട് കുട്ടികളുമുണ്ട്.

കഴിഞ്ഞ മൂന്ന് വർഷമായി ഭാരതിയും സുമിത്രയും അടുപ്പത്തിലായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. രണ്ടുപേർക്കും ഒന്നിച്ചിരിക്കാൻ സമയം തികയാതെവന്നു. ഇരുവരുടേയും ബന്ധത്തിനിടയിൽ കുട്ടി വിലങ്ങുതടിയായെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചുമെന്നും പൊലീസ് പറയുന്നു.

മൂന്നാമത്തെ കുട്ടി ജനിച്ചതോടെ സുമിത്രയുമായി ഭാരതി ഇടപഴകുന്നതും സംസാരിക്കുന്നതും കുറച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് കേളമംഗലം പൊലീസ് പറയുന്നത്.  

ഇതേത്തുടർന്ന് മുലപ്പാൽകൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സുരേഷ് ഫോണിൽ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവർ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വെച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു. 

ഇൻസ്റ്റഗ്രാം റീൽസുകളിലും ഭാരതിയും സുമിത്രയും ഒന്നിച്ച് വീഡിയോ ചെയ്തിരുന്നു. നെഞ്ചിൽ സുമി എന്ന് ഭാരതി ടാറ്റുവും അടിച്ചിരുന്നു. സുമിത്രയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും അടുത്തിടപഴകുന്നതിന്റെയും ദൃശ്യങ്ങൾ ഭാരതി സ്വന്തം ഫോണിൽ സൂക്ഷിച്ചിരുന്നു. സുമിത്രയ്ക്കുവേണ്ടി നിരന്തരം ഭാരതി പണം ചെലവിട്ടിരുന്നതായും പൊലീസ് പറയുന്നു. 

ENGLISH SUMMARY:

Tamil Nadu child murder case: A shocking incident where a six-month-old baby was murdered to facilitate a lesbian relationship has horrified Tamil Nadu. The mother and her partner committed the crime because they felt the child was hindering their relationship.