വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത ചാത്തമംഗലം എൻഐടി ടീച്ചിംഗ് അസിസ്റ്റന്റ് കോഴിക്കോട്ട് പിടിയിൽ. പാലക്കാട് സ്വദേശി വിഷ്ണുവിനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. 2025 ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി ഇയാൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇന്റേണൽ മാർക്കിന്റെ പേരിലായിരുന്നു ഭീഷണി. പിന്നീട് നഗ്നചിത്രം പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ബലാത്സംഗത്തിന് ഇരയാക്കി. കെട്ടാങ്ങലിലെ ഹൗസിങ് കോംപ്ലക്സിലും പൊറ്റമ്മൽ വച്ചും ബലാത്സംഗം ചെയ്തതായാണ് പരാതി. കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ കളൻതോട് വെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.