നടൻ അമിതാഭ് ബച്ചന് സുരക്ഷ ഭീഷണി. വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. മുംബൈയിലെ പ്രതീക്ഷ, ജൽസ എന്നീ വസതികളിൽ 24 മണിക്കൂറും പൊലീസ് കാവൽ ഏർപ്പെടുത്തി. ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഖലിസ്ഥാൻ അനുകൂല സംഘടനകൾ അമിതാഭ് ബച്ചനെതിരെ ഭീഷണി മുഴക്കിയിരുന്നു. കോൻ ബനേഗ ക്രോർപതി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഗായകനും നടനുമായ ദിൽജിത്ത് ദോസാഞ്ച് അമിതാഭ് ബച്ചന്റെ കാലു തൊട്ട് വന്ദിച്ചതാണ് ഭീഷണിക്ക് കാരണം. ദിൽജിത്ത് ദോസാഞ്ചിന് നേരയും ഭീഷണി ഉണ്ടായിരുന്നു.