​ചെന്നൈ തിരുവാണ്‍മിയൂരില്‍ ഡിഎംകെ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ്. ആറുപേര്‍ കീഴടങ്ങി. ഇന്നലെ വൈകിട്ട് അഡയാറിന് സമീപം സുഹൃത്തുക്കളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു ഗുണശേഖരന്‍. പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ ബൈക്കിലായെത്തിയ ആറംഗസംഘം കാറ് തടഞ്ഞു. 

ആയുധവുമായി എത്തിയ സംഘത്തെ കണ്ട് ഗുണശേഖരന്‍ രക്ഷപ്പെട്ട് ഓടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് എത്തിയ സംഘം ഇയാളെ വടിവാള് കൊണ്ട് പല തവണ വെട്ടി. ഗുണശേഖരന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വെട്ടേറ്റ് മുഖം വികൃതമായ നിലയിലായിരുന്നു. വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സ്ഥലത്ത് എത്തുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ തിരുവാണ്‍മിയൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ഗൗതം കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുണശേഖരനെ അറസ്റ്റുചെയ്തിരുന്നു. ഗൗതമിന്‍റെ കൊലപാതകത്തിലെ പ്രതികാരമായാണ് ഗുണശേഖരനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

Chennai DMK worker murder case is under investigation. Gunasekaran was killed in Thiruvanmiyur due to previous animosity, and six people have surrendered to the police.