poojarai-arrest

TOPICS COVERED

പൂജയ്ക്കായി വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പൂജാരി പിടിയി‍ല്‍. വയനാട് മുട്ടില്‍ സ്വദേശി കു‍ഞ്ഞുമോനാണ് അറസ്റ്റിലായത്.  ഉറക്കത്തില്‍ ദുസ്വപ്നം കാണുന്നെന്നും പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് അമ്മയോടൊപ്പം പെണ്‍കുട്ടിയെത്തുന്നത്. പരിഹാരമായി കുഞ്ഞുമോന്‍ പൂജ നിര്‍ദേശിച്ചു. പൂജസാമഗ്രികളുമായി എത്തിയപ്പോഴായിരുന്നു പീഡനം. പിന്നീടുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്യുകയും നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. 

ENGLISH SUMMARY:

Kerala sexual assault case: A priest has been arrested in Wayanad for sexually assaulting a student who came to his house for a Pooja. The accused took nude pictures of the victim and threatened her, leading to his arrest.