bus-vadakar

​കോഴിക്കോട് വടകരയില്‍ ജീപ്പ് യാത്രകാരെ മര്‍ദിച്ച സ്വകാര്യബസ് ജീവനക്കാര്‍ അറസ്റ്റില്‍. കണ്ണൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന സന്നിധാന്‍ ബസിലെ ജീവനക്കാരാണ് അറസ്റ്റിലായത്. അപകടകരമായി ബസ് ഓടിച്ചത് ചോദ്യം ചെയ്തതിനാണ് ജീപ്പ് യാത്രകാരെ മര്‍ദിച്ചത്

കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ് ജീപ്പിന് പിന്നില്‍  അപകടരമായി എത്തിയത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണം.  ബസ് ഡ്രൈവര്‍ പിണറായി സ്വദേശി സിയാദ്, കണ്ടക്ടര്‍ റിജില്‍ എന്നിവരെ വടകര പൊലീസ് പിടികൂടി. സൈഡ് നല്‍കിയിലെന്ന് ആരോപിച്ച് ന‍ടുറോഡില്‍ ബസ് നിര്‍ത്തി ജീപ്പ് ഡ്രൈവറെയും യാത്രകാരെയും മര്‍ദിക്കുകയായിരുന്നു. 

ജീപ്പ് ഡ്രൈവര്‍ ഷാമില്‍, യാത്രകാരായ ചെട്ടിയാങ്കണ്ടി സ്വദേശി ബീരാന്‍, ചെറുമകന്‍ ഷാമില്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റവര്‍ വടകര ജില്ലാശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞയാഴ്ച വടകരയില്‍ രണ്ടുപേര്‍ അമിതവേഗത്തിലെത്തിയ ബസിടിച്ച് മരിച്ചിരുന്നു

ENGLISH SUMMARY:

Vadakara bus attack leads to arrest of private bus employees after jeep passengers are assaulted. The incident occurred due to a dispute over dangerous driving on the Kannur-Kozhikode route, resulting in injuries and police intervention.