കണ്ണൂരില്‍ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി. ഇന്നു നടന്ന സെക്രട്ടേറിയേറ്റ് ഓഫീസ് അസിസ്റ്റന്‍റ് പരീക്ഷയ്ക്കിടെയായിരുന്നു കോപ്പിയടി. ഷര്‍ട്ടിന്‍റെ കോളറില്‍ മൈക്രോ ക്യാമറ വച്ച് ചോദ്യങ്ങള്‍ പുറത്തേക്ക് നല്‍കി ഹെഡ് സെറ്റിലുടെ ഉത്തരങ്ങള്‍ ശേഖരിച്ചാണ് കോപ്പിയടിച്ചത്. പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. പയ്യാമ്പലത്തെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു സംഭവം.
നേരത്തെ സംശയമുണ്ടായിരുന്ന സഹദിനെ പി.എസ്.സി വിജിലന്‍സ് നിരീക്ഷിച്ചിരുന്നു. ഇന്ന് പരീക്ഷയ്ക്കിടെ വിജലന്‍സ് പരിശോധനയ്ക്കെത്തിയതോടെ സഹദ് ഇറങ്ങിയോടി. പിന്നീട് ടൗണ്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ENGLISH SUMMARY:
PSC Exam Cheating in Kannur: A high-tech cheating incident occurred during a PSC exam in Kannur, where a candidate used a micro camera and headset to cheat, leading to his arrest. The incident highlights concerns about exam integrity and the measures taken to prevent fraud.