നിരണത്തെ റീനയുടേയും മക്കളുടേയും തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങള്‍. മൂന്നുപേരും തിരുവല്ലയിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സ്വകാര്യബസില്‍ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 10 ദിവസത്തിനുശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്.
ആലുംതുരുത്തി ചന്തയ്ക്ക് സമീപം താമസിച്ചിരുന്ന റീനയെയും മക്കളായ എട്ടുവയസ്സുകാരി അക്ഷരയെയും ആറു വയസ്സുകാരി അൽക്കയേയുമാണ് കാണാതായത്.
ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പം വാടകവീട്ടിലാണ് റീനയും മക്കളും താമസിച്ചിരുന്നത്. റീനയെ രണ്ടുദിവസമായി കാണുന്നില്ലെന്ന് വ്യാഴാഴ്ച രാത്രി അനീഷ് റീനയുടെ ബന്ധുക്കളെ അറിയിച്ചു. പിന്നാലെ റീനയുടെ സഹോദരൻ റിജോയാണ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്.
മൂന്നുവർഷം മുൻപ് കുടുംബകോടതിയിൽ അനീഷിനെതിരെ റീന കേസ് നൽകിയിരുന്നു. കേസ് ഒത്തുതീർപ്പാക്കിയ ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് താമസിച്ചു വരുമ്പോഴാണ് റീനയെ കാണാതാകുന്നത്. റീനയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. റീനയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് റീനയുടെ സഹോദരൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി