സ്വത്തു തർക്കത്തെ തുടർന്ന് കളമശ്ശേരിയിൽ 75 കാരനെ മകൻ വെട്ടി പരുക്കേൽപ്പിച്ചു. വട്ടേക്കുന്നം മലെതൈക്കാവിന് സമീപം താമസിക്കുന്ന മുഹമ്മദാലിയ്ക്കാണ് കഴുത്തിൽ വെട്ടേറ്റത്. മകളോടൊപ്പം മുഹമ്മദാലി താമസിക്കുന്ന വീട്ടിലേക്ക് വൈകിട്ട് നാലരയ്ക്ക് എത്തിയ മകൻ ജിതിൻ താരിക്ക് മുറ്റത്ത് വെച്ച് പിതാവിനെ വെട്ടുകയായിരുന്നു. ആക്രമണത്തിനുശേഷം ജിതിൻ ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് മുഹമ്മദാലിയെ ആശുപത്രിയിൽ എത്തിച്ചത്. പരുക്ക് ഗുരുതരമല്ല.