TOPICS COVERED

മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പ്പടെ ആറു പേരെ 27.82 ഗ്രാം എംഡിഎംഎയുമായി മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പാലയോട്ടെ എം.പി.മജ് നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ.മുഹമ്മദ് റനീസ് , കോയ്യോട്ടെ പി.കെ.സഹദ് (28), പഴയങ്ങാടിയിലെ കെ.ഷുഹൈബ് ( 43), തെരൂര്‍ പാലയോട്ടെ കെ.സഞ്ജയ്  എന്നിവരാണ് അറസ്റ്റിലായത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ വധിച്ച കേസിലെ ആറാം പ്രതിയാണ് സഞ്ജയ്. ലഹരി വില്‍പന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും കണ്ടെടുത്തു. ലോഡ്ജ് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. 

ENGLISH SUMMARY:

Mattannur drug case: Six people, including an accused in the Shuhaib murder case, have been arrested in Mattannur with 27.82 grams of MDMA. The arrests were made during a raid at a lodge in Chalode Muttannur, uncovering a drug sales operation.