ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണക്കുഴമ്പ് കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ജിദ്ദയിൽ നിന്നു ബെംഗളൂരു വഴി കൊച്ചിയിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് ഇതു പിടികൂടിയത്. അറസ്റ്റിലായ മലപ്പുറം സ്വദേശി കമറുദ്ദീനെ റിമാൻഡ് ചെയ്തു. ഇയാളുടെ ഇടപാടുകാരെ ചുറ്റിപ്പറ്റി അന്വേഷണം തുടരുന്നു.കൊച്ചി കസ്റ്റംസ് ഹൗസ് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കുഴമ്പിൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തത്.
ആറ് മാസത്തിനിടെ അന്‍പത് കോടിയുടെ കള്ളക്കടത്ത് വസ്തുക്കളാണ് നെടുമ്പാശ്ശേരിയില്‍ കസ്റ്റംസ് പിടികൂടിയത്.ഈ മാസം എട്ടിനാണ് കമറുദ്ദീന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് ഒരു കിലോയിലേറെ സ്വര്‍ണം കടത്തിയത്. വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന കമറുദ്ദീന്‍, സ്വര്‍ണക്കടത്ത് മാഫിയയുടെ ഭാഗമായിട്ടായിരുന്നു സ്വര്‍ണക്കടത്ത്. പിടിക്കപ്പെടാതിരിക്കാന്‍ ജിദ്ദയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ കമറുദ്ദീന്‍ ഇവിടെ നിന്നാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. ആഭ്യന്തര സഞ്ചാരികളെ കസ്റ്റംസ് കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കാറില്ല. ഈ സാധ്യത മുന്നില്‍കണ്ടായിരുന്നു സ്വര്‍ണക്കടത്തെങ്കിലും കൊച്ചിയിലെ കസ്റ്റംസ് ഇന്‍റലിജന്‍സിന് മുന്നില്‍ കമറുദ്ദീന്‍ കുടുങ്ങി. കുഴമ്പു രൂപത്തിലാക്കി മൂന്ന് പ്ലാസ്റ്റിക് ഉറകള്‍ക്കുള്ളിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.