പാലക്കാട് ഒറ്റപ്പാലം മനിശ്ശേരിയിലെ ഓഡിറ്റോറിയത്തിൽ നവാഗതരെ ആനയിക്കാൻ സ്വകാര്യ കോളജ് നടത്തിയ ആഘോഷ പരിപാടിയിൽ കൂട്ടത്തല്ല്. കോളജ് ഡയറക്ടർ ബോർഡ് അംഗം വല്ലപ്പുഴ സ്വദേശി അൻസാറിനു കുത്തേറ്റു. വിദ്യാർഥികളായ ഹിരൺ, വിഷ്ണുരാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമമടക്കം വകുപ്പുകൾ ചുമത്തിയാണ് നടപടി. അൻസാറിനെ ആക്രമിച്ചതു പുറത്തുനിന്നെത്തിയ യുവാവാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.