കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രമോദിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് മനോരമ ന്യൂസിന് ലഭിച്ചത്. കൊലപ്പെട്ട ശ്രീജയുടെയും പുഷ്പലളിതയുടെയും സഹോദരനാണ് ഒളിവിൽപോയ പ്രമോദ്.

വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സഹോദരിമാരുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഒളിവിൽപോയ പ്രമോദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Kozhikode murder case investigation is ongoing after two sisters were found dead. The police have released CCTV footage of the suspect, Pramod, who is now on the run.