ശരീര വണ്ണത്തെ പറ്റി കളിയാക്കിയതിന് സുഹൃത്തിനെ കൊന്ന് സ്കൂളിലെ വാഷ്റൂമിലാക്കി. ഗുരുഗ്രാമിലാണ് 20 കാരന്റെ മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. കരണ്‍ എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞാഴ്ച അധ്യാപകന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസില്‍ കരണിന്റെ സുഹൃത്തുക്കളായ ആകാശ്, ശിവ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
ജൂലൈ രണ്ടിന് രാത്രി മൂവരും സ്കൂള്‍ വളപ്പിലെത്തുകയും ഇവിടെ വച്ച് സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. ബോഡി ബില്‍ഡറാണ് കരണ്‍. സ്കൂളിനുള്ളില്‍ വച്ച് കരണ്‍ ഇരുവരുടെയും ശരീരത്തെ പറ്റി കളിയാക്കി സംസാരിച്ചു. ഇതോടെ തര്‍ക്കമുണ്ടാവുകയും രണ്ടുപേരും ചേര്‍ന്ന് കരണിനെ അടിച്ചു വീഴുത്തുകയുമായരുന്നു. പിന്നീട് കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കുത്തി വീഴ്ത്തി. മൃതദേഹം ശുചിമുറിയില്‍ എത്തിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു.
കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ഇവര്‍ എന്തിന് സ്കൂളിലെത്തി എന്നതില്‍ വ്യക്തതയില്ല. ഓഗസ്റ്റ് നാലിന് സ്കൂളിലെ അധ്യാപകനാണ് മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ അറിയിക്കുന്നത്. അഴുകിത്തുടങ്ങിയ മൃതദേഹം തിരിച്ചറിയുന്നത് ആദ്യം വെല്ലുവിളിയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച രക്തം പുരണ്ട കല്ലും കത്രികയും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.