വയനാട് ബത്തേരിയിൽ ആളില്ലാത്ത വീട്ടിൽ വാതിലുകൾക്ക് തീയിട്ട് മോഷണശ്രമം. ഫെയർലാൻഡ് ഒരുമ്പക്കാട്ട് സാജന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവങ്ങളുടെ തുടക്കം. സാജന്റെ വീട്ടിലെ മുൻവശത്തെ വാതിലുകൾ കത്തുന്നത് കണ്ട് നാട്ടുകാരെത്തി തീയണച്ചു. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടില്ല. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം മുകൾ നിലയിലെ വാതിലിൽ നിന്ന് വീണ്ടും ഉയർന്നു. തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല
പി.വി.സി പൈപ്പും മറ്റ് പ്ലാസ്റ്റിക് സാധനങ്ങളും ഉപയോഗിച്ചാണ് വാതിൽ കത്തിച്ചത്. ഇരുവാതിലുകൾക്കും കേടുപാടുകളും സംഭവിച്ചു. ഒരു മാസമായി സാജനും ഭാര്യ മേഴ്സിയും വിദേശത്താണ്.