TOPICS COVERED

കോതമംഗലത്തെ അൻസിലിനെ കൊലപ്പെടുത്താൻ പെൺസുഹൃത്ത് അദീന കളനാശിനി കലക്കി നൽകിയത് എനർജി ഡ്രിങ്കിൽ. അദീനയുടെ വീട്ടിൽ നിന്നും എനർജി ഡ്രിങ്കിന്റെ കാലി കാനുകൾ കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അൻസിലിനെ വീട്ടിലേക്ക് വരുത്താൻ നിരന്തരം അദീന ഫോൺ വിളിച്ചിരുന്നു.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അൻസിലിന് ഏറെ നാളായി അദീനയുമായി ബന്ധമുണ്ടായിരുന്നു. അദീനയെ സംശയിച്ചു തുടങ്ങിയതോടെ അൻസിൽ ഉപദ്രവമാരംഭിച്ചു. അദീനയുടെ പരാതിയിൽ കേസായതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അൻസിൽ ശ്രമിച്ചു. കോടതിയിൽ അദീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അൻസിൽ പണം നൽകിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അദീനയിൽ നിന്നും കൈപ്പറ്റുകയും ചെയ്തു. ഉപദ്രവം വർദ്ധിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ അദീന ശ്രമിച്ചെങ്കിലും അൻസിൽ തയ്യാറായില്ല. ഇതോടെയാണ് അൻസിലിനെ എന്നെന്നേക്കുമായി ഒഴിവാക്കാൻ അദീന തീരുമാനമെടുത്തത്. പാരക്വിറ്റ് എന്ന കളനാശിനി ഗൂഗിൾ പേ വഴി പണം നൽകിയാണ് അദീന മേടിച്ചത്. ജൂലൈ 29ന് പലതവണ അൻസിലിനെ വിളിച്ചു. ഫോൺ എടുക്കാൻ തയ്യാറാകാതിരുന്ന അൻസിൽ അദീനയുടെ നമ്പർ ബ്ലോക് ചെയ്തു. തുടർന്ന് സുഹൃത്തിനെ വിളിച്ച് കോൺഫറൻസ് കോൾ വഴി അൻസിലിനോട് സംസാരിച്ച് വീട്ടിലേക്ക് വിളിച്ചു. 30ന് പുലർച്ചെ നാലിന് വീട്ടിലെത്തിയ അൻസിലിന് അദീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകി. അരമണിക്കൂറിനകം കുഴഞ്ഞുവീണ അൻസിൽ പൊലീസിനെ ഫോണിൽ വിളിച്ചു. ഇതുകണ്ട അദീന ഫോൺ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു. പിന്നീട് പൊലീസിനെയും അൻസിലിന്റെ ബന്ധുക്കളെയും അദീന തന്നെ വിളിച്ചു. ബന്ധുക്കളെത്തിയാണ് അൻസിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് പോകുംവഴി അവൾ എന്റെ ചതിച്ചു എന്ന് അൻസിൽ പറഞ്ഞതാണ് മരണമൊഴി. അൻസിലിന്റെ മരണശേഷം പൊലീസ് നടത്തിയ പരിശോധനയിൽ വീടിനുസമീപത്തു നിന്നും എനർജി ഡ്രിങ്കിന്റെ കാനും, ഫോണും കണ്ടെടുത്തിരുന്നു. ഏറെനാളത്തെ ആസൂത്രത്തിനൊടുവിലാണ് കൊലപാതകമെങ്കിലും, മറ്റാരുടെയും സഹായം അദീനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കളനാശിനി വാങ്ങിയ കടയിലും, വീട്ടിലും എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായതോടെ അദീനയെ വീണ്ടും റിമാൻഡ് ചെയ്ത

ENGLISH SUMMARY:

Kothamangalam poison murder case details reveal Adeena mixed weedicide in an energy drink, leading to Ansil's death. The arrest follows financial disputes and previous altercations between the two.