പാലക്കാട്ട് നഗരമധ്യത്തിൽ യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതി സുബയ്യന്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ചശേഷമാണെന്നും പൊലീസ് കണ്ടെത്തി. ബലപ്രയോഗത്തിൽ ആന്തരിക അവയങ്ങൾക്ക് ക്ഷതമേറ്റതാണ് യുവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇന്നലെ രാത്രിയിലാണ് പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് റോഡിൽ നിന്നും ജില്ലാ ആശുപത്രിയിലെത്തിച്ച യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവശനിലയിൽ യുവതിയെ കണ്ടെന്നു പറഞ്ഞു സുബയ്യൻ തന്നെയാണ് 46കാരിയെ ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നിയ ടൗൺ സൗത്ത് പൊലീസ് സുബയ്യനെ ചോദ്യം ചെയ്തപ്പോളാണ് കൊലപാതക സൂചന ലഭിക്കുന്നത്. ലൈംഗികാതിക്രമത്തിനിടെ ബോധരഹിതയായതോടെ യുവതിയെ പ്രതി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശിയാണ് സുബയ്യന്‍. നേരത്തെ ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിലും പ്രതിയാണിയാള്‍.
ENGLISH SUMMARY:
The death of a woman brought to a hospital in Palakkad has been confirmed as a case of murder. Police revealed that she was suffocated during a sexual assault. The accused, Subbaiyan, transported the woman to the hospital only after she had already died. The postmortem indicated internal injuries caused by force, which led to her death. The 40-year-old woman, a scrap collector, was attacked late last night in the city. Subbaiyan, a resident of Meenakshipuram, was taken into custody, and during interrogation, he confessed to the crime.