അയല്‍ക്കാരനുമായുള്ള പ്രണയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് മുറിക്കുള്ളില്‍ കുഴിച്ചുമൂടി ഭാര്യയുടെ ക്രൂരത. മഹാരാഷ്ട്രയിലെ പല്‍ഗര്‍ ജില്ലയിലാണ് ദൃശ്യം സിനിമയിലേതിന് സമാനമായ കൊലപാതകം നടന്നത്. 35 കാരനായ വിജയ് ചൗഹാനെയാണ് ഭാര്യ കോമല്‍ ചൗഹാനെ കൊലപ്പെടുത്തിയത്. 

15 ദിവസത്തോളമായി വിജയിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. വീട്ടിലെത്തിയ സഹോദരന്‍ മുറിയിലെ ടൈല്‍സിന്‍റെ കളര്‍ വ്യത്യാസം കണ്ടതോടെയാണ് സംശയമുണ്ടായി. വ്യത്യസ്ത കളറിലെ ടൈലുകള്‍ നീക്കിയതോടെ കുഴിയില്‍ നിന്നും വസ്ത്രവും ദുർഗന്ധവും വന്നു. ഇതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൂര്‍ണമായും കുഴിച്ച് പരിശോധിച്ചതോടെ ടൈലിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തി. 

അതേസമയം, കൊല്ലപ്പെട്ട വിജയയുടെ ഭാര്യയും അയല്‍വാസിയായ മോനു എന്നയാളും നിലവില്‍ ഒളിവിലാണ്. രണ്ട് ദിവസം മുതലാണ് ഇരുവരെയും കാണാതായത്. ഇരുവരും പ്രണയത്തിലാണെന്നും മോനുവിന്‍റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ENGLISH SUMMARY:

In a 'Drishyam'-style crime in Palghar, Maharashtra, a wife allegedly murdered her husband, Vijay Chauhan, and buried him inside their house due to an affair. His brother's suspicion over discolored tiles led to the discovery. The wife, Komal Chauhan, and her lover, Monu, are now absconding.