പത്തനംതിട്ട കോന്നി അരുവാപ്പുലത്ത് ഭാര്യയേും മകളേയും ചുറ്റികകൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കണ്ണില്‍ മുളക്പൊടി എറിഞ്ഞായിരുന്നു ആക്രമണം. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ തലയോട്ടി പൊട്ടി
അരുവാപ്പുലം സ്വദേശി ബിജുമോനാണ് ഭാര്യയേയും മകളേയും ആക്രമിച്ചത്.ഭാര്യ പ്രിയയ്ക്കും 17വയസുള്ള മകള്‍ക്കുമാണ് പരുക്ക്.ഇരുവരും ഒരു വീട്ടിലാണ് താമസമെങ്കിലും അകല്‍ച്ചയിലാണ്.ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ പ്രതി മകളുടേയും ഭാര്യയുടേയും മുഖത്ത് മുളകുപൊടിയെറിഞ്ഞു.മുഖം കഴുകാനെത്തിയ പ്രിയയുടെ നെറ്റിയില്‍ ചുറ്റിക കൊണ്ടടിച്ചു.ഇടിയേറ്റ് തലയോട്ടി പൊട്ടി.തടസംപിടിക്കാനെത്തിയ മകളുടെ തലയ്ക്കടിച്ചു.പുറത്തേക്കൊടിയ ഇരുവരേയും സൈക്കിള്‍ പമ്പുകൊണ്ട് തലങ്ങും വിലങ്ങും തല്ലി.ഗുരുതരമായി പരുക്കേറ്റ പ്രിയയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മകള്‍ക്കും സാരമായ പരുക്കുണ്ട്.ആക്രമണത്തിന് ശേഷം ഒളിവില്‍പോയപ്രതിയെ കോന്നി ടൗണില്‍ നിന്നാണ് പിന്നീട് പൊലീസ് പിടികൂടിയത്.പ്രതിയെ റിമാന്‍ഡ് ചെയ്തു.