തൃശൂരിൽ രണ്ട് നവജാത ശിശുക്കളെ അമ്മ കൊന്നുകുഴിച്ചു മൂടിയ കേസിൽ കുഞ്ഞിന്റെ അസ്ഥി ഉൾപ്പെടെ നിർണായക തെളിവ് ശേഖരിച്ച് ഫൊറൻസിക് സംഘം. അമ്മ അനീഷയുടെ കുറ്റസമ്മത ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. വയറിൽ തുണികെട്ടി ഗർഭാവസ്ഥ മറച്ചുവെന്നും യൂട്യൂബ് നോക്കി ശുചിമുറിയിൽ പ്രസവിച്ചെന്നും അനീഷ വിശദീകരിച്ചു. മറ്റൊരു പ്രതിയും അനീഷയുടെ ആൺ സുഹൃത്തുമായ ബവിന്റെ ഫോൺ തല്ലിതകർത്തതായി പൊലീസിന് വിവരം ലഭിച്ചു. ALSO READ; 'വണ്ണം വെച്ചതിന് കാരണം പി.സി.ഒ.ഡി'; വയറിൽ തുണിക്കെട്ടി ഗര്‍ഭാവസ്ഥ മറച്ചു; കുഞ്ഞിനെ വീട്ടുകാരില്‍ നിന്നും മറച്ചതിങ്ങനെ
രണ്ടു പ്രസവക്കാലവും മറച്ചു പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയതായും പൊലീസ് വ്യക്തമാക്കി. മകള്‍ ഗര്‍ഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് നേരത്തെ അനീഷയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. മകള്‍ക്ക് പിസിഒഡി ഉള്ളതാണ്. ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയും ചെയ്യും. ഗര്ഭിണിയാണെന്നതിനെ പറ്റി സൂചനയുണ്ടായിരുന്നില്ല. ഒരു സമയത്തും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അനീഷയുടെ അമ്മ പറഞ്ഞു. ALSO READ; കുഞ്ഞിനെ ബക്കറ്റിൽ കൊണ്ടുവന്നു കുഴിച്ചിട്ടു; അയൽവാസി കണ്ടതോടെ സ്ഥലംമാറ്റി
ബവിനുമായുള്ള പ്രണയം അറിയമായിരുന്നുവെന്നും കല്യാണം നടത്താന്‍ താല്‍പര്യമില്ലായിരുന്നതായും അമ്മ പറഞ്ഞു. 'വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിവിന്‍ പലതവണ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു. നാലു കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിഞ്ഞത്. ഈയിടെയാണ് പ്രണയകാര്യം ഞാനറിഞ്ഞത്' എന്നും അമ്മ വ്യക്തമാക്കി. ALSO READ; തൃശൂരില്‍ അവിവാഹിത പ്രസവിച്ചത് യുട്യൂബ് നോക്കി; ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചതും സഹായമായി
2021 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്. അനീഷയുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ബവിനേയും അനീഷയേയും ഇന്ന് കോടതിയിൽ ഹാജരാക്കും.