തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദും സുഹൃത്ത് വൈശാഖും മണ്ണന്തല പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
പിതാവിന്‍റെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഈമാസം പതിനാലിനാണ് മണ്ണന്തലയിലെ ഹോം സ്റ്റേയിൽ ഷംസാദിന്‍റെ പേരിൽ മുറിയെടുത്തത്. സഹോദരിയെ മർദിച്ചെന്ന് ഷംസാദ് തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഷെഫീനയെ അവശനിലയില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള സഹോദരനും സുഹൃത്തും മദ്യലഹരിയിലാണെന്നും പരസ്പര വിരുദ്ധമായ കാരണങ്ങളാണ് പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി.