കോഴിക്കോട് കുറ്റ്യാടിയില്‍ വിദ്യര്‍ഥികള്‍ക്ക് രാസലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ പ്രതിക്കും ഭാര്യക്കുമെതിരെ വീണ്ടും കേസ്. പതിനെഴുവയസുകാരിയെ രാസലഹരി നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. കസ്റ്റഡിയില്‍ വാങ്ങിയെ പ്രതികളെ ചോദ്യം ചെയ്യും.

കുറ്റ്യാടി സ്വദേശി അജ്നാസും ഭാര്യ മിസറിയയും വിദ്യാര്‍ഥികള്‍ക്ക് ലഹരി നല്‍കി ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോഴാണ് പതിനേഴുവയസുകാരിയുടെ പരാതി ലഭിക്കുന്നത്. കേസില്‍ ഇരയായ  ആണ്‍ക്കുട്ടികളുടെ സുഹൃത്തായ പെണ്‍ക്കുട്ടിയേയും ഇവര്‍ ലൈംഗികമായി ഉപദ്രവിച്ചു. അജ്നാസും മിസറിയയും ചേര്‍ന്നുനടത്തുന്ന സലൂണിന്‍റെ മറവിലായിരുന്നു ലഹരിക്കച്ചവടവും ലൈംഗികാതിക്രമവും.

കൂടുതല്‍പ്പേര്‍ ഇരയായിട്ടുണ്ടോയെന്ന അന്വേഷണം നടക്കുകയാണ്. രണ്ടുവര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം.ലഹരി വാങ്ങുന്നതിനായി കടകളില്‍ മോഷണം നടത്തിയ വിദ്യാര്‍ഥികളുടെ മൊഴിയില്‍ നിന്നാണ് പീഡനവിവരം  പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന്  ഒളിവില്‍ പോയ  അജ്നാസിനെയും ഭാര്യയേയും പൊലീസ് പിടികൂടി. ഇരുവരും റിമാന്‍ഡില്‍ കഴിയുമ്പോഴാണ് വീണ്ടും പരാതി ലഭിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.

ENGLISH SUMMARY:

In Kozhikode’s Kuttiady, a fresh sexual abuse case has been filed against a couple already under investigation for giving drugs to students and exploiting them sexually. A 17-year-old girl has now alleged that she too was drugged and abused. The accused, Ajnas and his wife Misariya, reportedly operated a salon which served as a front for drug distribution and abuse. The police uncovered the information during the interrogation of minor students involved in earlier related incidents. The couple is currently in remand, and they will be taken into custody again for further questioning as investigations widen.