pregnant-lady

പ്രതീകാത്മക ചിത്രം.

TOPICS COVERED

തിരുവനന്തപുരം വര്‍ക്കലയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നാലുമാസം മുന്‍പാണ് ഇന്‍സ്റ്റഗ്രാം വഴി ഇരുവരും പരിചയപ്പെട്ടത്. പിന്നാലെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയും യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പാരിപ്പള്ളി സ്വദേശിയായ രാഹുല്‍ (22) വര്‍ക്കല പൊലീസിന്റെ പിടിയിലായി.

വിദ്യാര്‍ഥിയായ പെണ്‍കുട്ടി സംഭവത്തിനു ശേഷം പഠനത്തില്‍ പിന്നാക്കമായി. എപ്പോഴും അലക്ഷ്യമായി യാതൊരു ശ്രദ്ധയുമില്ലാതെ ഓരോന്നും ചെയ്യുന്നത് കണ്ടപ്പോള്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കി. ഈ ഘട്ടത്തിലാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. പിന്നാലെ സംഭവം പൊലീസില്‍ അറിയിച്ചു. 

പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ENGLISH SUMMARY:

Teenage girl was sexually abused by a Youth in Varkala. Accused is under police custody.