poojari-arrest

TOPICS COVERED

വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷണം നടത്തിയ കേസിൽ പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കപ്പൂർ സ്വദേശി അന്തിയാളൻ കാവ് മഠത്തിൽ ഹരികൃഷ്ണൻ ആണ് അറസ്റ്റിലായത്. പൂജിക്കാൻ നൽകിയ സ്വർണമാല രണ്ടാഴ്ച കഴിഞ്ഞിട്ടും തിരികെ കിട്ടാത്തതിനെത്തുടർന്ന് ഭക്ത ക്ഷേത്രകമ്മിറ്റിയെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറത്തുവന്നത്. 

ക്ഷേത്രഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിൽ സ്ഥിരം ഉപയോഗിക്കുന്ന ദേവന്റെ 13.45 ഗ്രാമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്.ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പ്രശ്ന പരിഹാരങ്ങൾക്കായി ധരിക്കാനുള്ള ഏലസ്സ് നൽകിയും പൂജകളുടെ പേരിലും പലരിൽനിന്നും പണമായും സ്വർണമായും തട്ടിയെന്നും വിവരമുണ്ട്. 

ENGLISH SUMMARY:

A priest from the Pantheerankavu Vishnu Temple has been arrested by Pantheerankavu police for allegedly stealing a gold chain adorned on the idol. The arrested individual has been identified as Harikrishnan from Anthiyalan Kavu Mattom, a native of Kappoor in Palakkad