പിറവം എംഎല്‍എ അനൂപ് ജേക്കബിനെ സൈബര്‍ തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം. വിജിലന്‍സില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. എംഎല്‍എയുടെ സിം കാര്‍ഡുകള്‍ ബ്ലോക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
ഇന്നലെ രാവിലെയാണ് അനൂപ് ജേക്കബിന് ഒരു ഫോണ്‍ കോള്‍ വരുന്നത്. ബെംഗളൂരു ടെലികമ്മ്യൂണിക്കേഷന്‍സ് വിജിലന്‍സ് വിഭാഗത്തിന്‍റെ പിആര്‍ഒ അഖിലേഷ് ശര്‍മ എന്ന പരിചയപ്പെടുത്തിയ വ്യക്തിയാണ് സംസാരിച്ചത്. എംഎല്‍എയുടെ പേരില്‍ മറ്റൊരു സിം കാര്‍ഡ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ നിന്ന് വിളിച്ച് പലകെയും ഭീഷണിപ്പെടുത്തുകയും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. പിഴ അടച്ചില്ലെങ്കില്‍ എംഎല്‍എയുടെ സിം കാര്‍ഡുകള്‍ ബ്ലോക് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. സംശയം തേന്നിയ എംഎല്‍എ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയതോടെ ഫോണ്‍ കട്ടു ചെയ്തു. എംഎല്‍എ കൂത്താട്ടുകുളം പൊലീസില്‍ പരാതി നല്‍കി.