കോഴിക്കോട് വടകര ചീക്കിലോട്ട് സ്വദേശി രാജീവന്‍റെ മരണം കൊലപാതകമാണെന്ന പരാതിയുമായി കുടുംബം. രാജീവനെ ആക്രമിച്ചവരുടെ വിവരം പൊലീസിന് കൈമാറിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്. കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവന്‍റെ സുഹൃത്തുകള്‍ ചേര്‍ന്ന് കര്‍മസമിതി രൂപീകരിച്ചു.
കഴിഞ്ഞ ഏപ്രില്‍ മാസം 20 നാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാജീവന്‍ മരിച്ചത്.തലേദിവസം പുലര്‍ച്ചെയാണ് വീടിന് സമീപത്ത് വെച്ച് രാജീവന് മര്‍ദനമേല്‍ക്കുന്നത്.കൈക്കും തലയ്ക്കും മുറിവ് പറ്റിയ നിലയില്‍ ആദ്യം ആയഞ്ചേരിയിലെ ആശുപത്രിയിലും പിന്നീട് തലശേരിയിലെ ആശുപത്രിയിലേക്കും മാറ്റി.
ക്രൂരമായി മര്‍ദന മേറ്റതിനെ തുടര്‍ന്നാണ് രാജീവന്‍ മരിച്ചതെന്നാണ് ആരോപണം. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇനിയും പൊലീസിന്‍റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് കര്‍മ്മ സമിതിയുടെ തീരുമാനം.