തിരുവനന്തപുരം നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. വട്ടപ്പാറ തേക്കട സ്വദേശി ഓമന (75) ആണ് മരിച്ചത്. മകന്‍ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച് ലക്കുകെട്ടെത്തിയ മകന്‍ ഓമനെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടിക്കൂട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണികണ്ഠന്‍റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ ഒടിഞ്ഞു നുറുങ്ങിയിരുന്നുവെന്നും ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രാത്രി 11.30ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുന്‍പും മണികണ്ഠന്‍ ഓമനയെ മര്‍ദിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.