കൊല്ലം പോളയത്തോട് ലഹരി സംഘത്തിന്‍റെ അഴിഞ്ഞാട്ടം. വീടിനു മുന്നില്‍ നിന്ന കുടുംബത്തെ ആക്രമിക്കുകയും കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി നടന്ന അക്രമത്തില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്തു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ലഹരി സംഘത്തിന്‍റെ അഴിഞ്ഞാട്ടം. കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ക്കുകയും മുന്നില്‍ വന്നവരെയെല്ലാം ആക്രമിക്കുകയും ചെയ്തു. വീടിനു മുന്നില്‍ നിന്ന കുടുംബത്തിനു നേരെയായിരുന്നു ആദ്യ അക്രമം. നിയാസ് , ഭാര്യ , ബന്ധു എന്നിവര്‍ക്കു പരിക്കേറ്റു. കൂടുതല്‍ ആക്രമണം ചണ്ടാകിതിരിക്കാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ രണ്ടു കടകളും സംഘം അടിച്ചു തകര്‍ത്തു. ജ്യൂസ് കടയിലുണ്ടായിരുന്നവരെ ആക്രമിക്കാന്‍ ശ്രമിച്ചു.
വിഘ്നേഷ്, മനീഷ്,ഇബ്നു അബ്ബാസ് , നൗഫല്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. നൗഫല്‍ മുന്‍പ് പൊലീസ് ജീപ്പ് ആക്രമിച്ച കേസിലെ പ്രതിയാണ്. സ്ഥിരം പ്രശ്നക്കാരാണ് ഇവരെന്നാണ് നാട്ടുകാരുടെ പക്ഷം. പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമായ ഇടപെടലുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.