പാലക്കാട് വാളയാറില്‍ നാലു വയസുകാരന്‍ കിണറ്റില്‍ വീണതില്‍ അമ്മ അറസ്റ്റില്‍. വാളയാർ പാമ്പാംപള്ളം സ്വദേശി ശ്വേതയെയാണു മകനെ 15 അടി താഴ്‌ചയുള്ള കിണറ്റിൽ എറിഞ്ഞത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കിണറ്റിൽ ഒരാൾപ്പൊക്കത്തിൽ വെള്ളമുണ്ടായിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽകാരാണ് കുട്ടിയെ രക്ഷപെടുത്തിയത്.
തള്ളിയിട്ടത് അമ്മയാണെന്നാണ് കുട്ടിയുടെ മൊഴി. കിണറ്റിലെ മോട്ടർപൈപ്പിൽ പിടിച്ചാണ് നാലുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഭർത്താവുമായി ഏറെക്കാലമായി പിരിഞ്ഞ് കഴിയുന്ന ശ്വേത കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വധശ്രമത്തിനും ജുവനൈൽ ജസ്‌റ്റ്‌സ് ആക്‌ട് പ്രകാരവും കേസെടുത്ത ശേഷം ഇവരെ മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. താഴ്ചയിലേക്ക് വീണെങ്കിലും കുട്ടിക്ക് പരുക്കൊന്നും ഇല്ല.