നെടുമ്പാശേരി വിമാനത്താവളത്തിലെ ഹോട്ടല്‍ ജീവനക്കാരന്‍റെ മരണം കൊലപാതകമെന്ന് സംശയം. അങ്കമാലി തുറവൂര്‍ സ്വദേശി ഐവന്‍ ജിജോയാണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ വാഹനമിടിച്ചാണ് മരിച്ചത്. മനഃപൂര്‍വം വാഹനമിടിപ്പിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. വാഹനത്തിലുണ്ടായിരുന്നത് രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരായിരുന്നു. ഇവരുമായി ഐവന്‍ തര്‍ക്കിച്ചിരുന്നു. ഇതിനുശേഷമായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.