payyannur-attack-3

കണ്ണൂർ പയ്യന്നൂരിൽ 88 വയസ്സുള്ള മുത്തശ്ശിക്ക് കൊച്ചുമകന്റെ ക്രൂരമർദനം. കണ്ടങ്കാളി സ്വദേശി കാർത്യായനിയമ്മയെ ആണ് മകളുടെ മകൻ റിജു ആക്രമിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സംഭവം. 

തല ചുമരിൽ ഇടിപ്പിച്ചായിരുന്നു മർദനം. തലയ്ക്കും കൈകാലുകളിലും പരുക്കേറ്റ വയോധിക അത്യാസന്ന നിലയിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വീട്ടിലെ ഹോംനേഴ്സിന്റെ പരാതിയിൽ റിജുവിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. 

വാർധക്യ പ്രശ്നങ്ങളുള്ള മുത്തശ്ശി കൂടെ താമസിക്കുന്നതിനുള്ള വിരോധമാണ് മർദ്ദനത്തിന് കാരണം എന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

In a shocking incident from Payyannur, Kannur, an 88-year-old woman was brutally assaulted by her grandson. Karthyayaniyamma, a native of Kandankaly, was attacked by her daughter's son, Riju, on the 11th of this month. The assault involved smashing her head against a wall. The elderly woman sustained serious injuries to her head and limbs and is currently in critical condition at Pariyaram Medical College. The assault came to light following a complaint by the home nurse, leading Payyannur police to file a case against Riju.