തമിഴ്നാട് ചെങ്കല്‍പ്പെട്ടില്‍ മദ്യലഹരിയില്‍ ഏറ്റുമുട്ടിയ യുവാക്കള്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.
മരിച്ച രണ്ടുപേരും സുഹൃത്തുക്കളായിരുന്നു. ഇരുവര്‍ക്കും എതിരെ ഇരുപതിലേറെ ക്രിമനല്‍ക്കേസുകള്‍ നിലവിലുണ്ട്. മോഷണം മുതല്‍ കൊലപാതകശ്രമം വരെ ഉള്ളവ ഇതില്‍പ്പെടും. ഇന്നലെ രാത്രി എംഎം നഗറില്‍ നടന്ന സുഹൃത്തിന്‍റെ ജന്‍മദിനാഘോഷത്തില്‍ വിമലും ജഗനും പങ്കെടുത്തിരുന്നു. ഇതിനിടെ മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. പിന്നീട് അത് കയ്യാങ്കളിയിലെത്തി. ഇരുഭാഗത്തുമായി സുഹൃത്തുക്കളും ചേര്‍ന്നതോടെ രംഗം വഷളായി. കല്ലും കത്തിയും ഉപയോഗിച്ച് വിമലും ജഗനും പരസ്പരം ഏറ്റുമുട്ടി. കൂടെയുള്ളവരേയും ആക്രമിച്ചെന്നാണ് വിവരം. ഇതിനിടെ ഗുരുതരമായി പരുക്കേറ്റ വിമല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ശബ്ദംകേട്ട് എത്തിയ പ്രദേശവാസികള്‍ ആണ് ജഗനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജഗനും മരിച്ചു. എംഎം നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജന്‍മദിനാഘോഷത്തില്‍ ആരൊക്കെ പങ്കെടുത്തു എന്നും അവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.