പ്രമുഖ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ ലഹരി കേസുമായി ബന്ധപ്പെട്ട് സംവിധായകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായത്. ഈ സാഹചര്യത്തിലാണ് കേസിൽ സമീർ താഹിറിന്റെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായി എക്സൈസ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു പിടികൂടുമ്പോള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നത്. 7 ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 30നാണ് എക്സൈസ് നോട്ടീസ് നല്‍കുന്നത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം
ENGLISH SUMMARY:
Director Sameer Thahir is being questioned by the Excise Department in connection with the drug case involving filmmakers Khalid Rahman and Ashraf Hamza. Both were caught with 1.6 grams of hybrid cannabis from Sameer Thahir’s flat in Kochi. The investigation now focuses on his possible involvement in the incident.