ഇന്‍സ്റ്റയിലെ ‘XXXX സ്വര്‍ഗം’, ദിവസവും ഫോളോവേഴ്സിന്‍റെ എണ്ണം കൂടി കൂടി വരുന്ന പേജ്, നഗ്ന ഫോട്ടോസും വീഡിയോകളുമായി സര്‍വത്ര അശ്ലീല കണ്ടന്‍റുകളിട്ട് ഫോളോവേഴ്സിനെ കൂട്ടി ഹരം കൊണ്ടിരുന്ന പറവൂർ മനക്കപ്പടി സ്വദേശി ശരത് ഗോപാലിനെയാണ് കഴിഞ്ഞ ദിവസം സൈബര്‍ പൊലീസ് പൊക്കിയത്. പ്രമുഖ അഭിനേത്രിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ഫോട്ടോസും വീഡിയോകളുമാക്കി മാറ്റി പോസ്റ്റ് ചെയ്താണ് ശരത്ത് കണ്ടന്‍റുകളുണ്ടാക്കിയത്. മൂന്ന് മാസത്തിനിടെ യുവാവ് പോസ്റ്റ് ചെയ്തത് 49 ചിത്രങ്ങള്‍. ചുരുങ്ങിയ സമയംകൊണ്ട് പേജിന് ഫോളോവേഴ്സ് പതിനായിരം കടന്നു. ശല്യം സഹിക്കാന്‍ വയ്യാതെ നടി ജനുവരിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസിന് മുന്നില്‍ പരാതിയുമായെത്തി. ഇതോടെ 'XXXX സ്വര്‍ഗം' പൂട്ടി ശരത്തിനെ അഴിക്കുള്ളിലാക്കി.
പറവൂരിലെ കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി പഠനത്തിനൊപ്പമായിരുന്നു ഈ കുത്സിത പ്രവൃത്തി. സമൂഹമമാധ്യമങ്ങളില്‍ നിന്ന് നടിയുടെ ചിത്രങ്ങളും വീഡിയോയും ഡൗണ്‍ലോഡ് ചെയതെടുത്ത ശേഷമാണ് മോര്‍ഫിങ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇക്കിളിപ്പെടുത്തുന്ന വാക്കുകള്‍ കൂടി ചേര്‍ത്ത് പോസ്റ്റ് ചെയ്യും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ 'റിപ്പോര്‍ട്ട് ചെയ്യരുത്, അണ്‍ഫോളോ ചെയ്യുക' എന്ന സന്ദേശം കൂടി എഴുതിയിട്ടാണ് അശ്ലീല അക്കൗണ്ട് ശരത് ഗോപാല്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നുവെച്ചത്.
ജനുവരിയിലാണ് നടി തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.