പ്രതീകാത്മക ചിത്രം.
കോഴിക്കോട് ചാലപ്പുറത്ത് 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ ഫൈസാൻ അൻവർ (38), ഇമാൻ അലി (18) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്ഥിനെയാണ് ഫൈസലും ഇമാനും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുതറിയോടിയെ പെണ്‍കുട്ടി ഒരുവിധത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.