തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കളെ വിളിക്കാൻ പോയ യുവാവിനെ ഹോം ഗാർഡ് മർദ്ദിച്ചു എന്ന് പരാതി. പത്തനംതിട്ടക്കാരനായ യുവാവിനെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽവച്ച് ഹോം ഗാർഡ് മർദ്ദിച്ചു എന്നാണ് ആരോപണം. യുവാവ് പത്തനംതിട്ട പൊലീസിൽ പരാതി നൽകി. കെ എസ് യു പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയായ സിജോ തോമസിനാണ് മർദ്ദനമേറ്റത്. കാറ് തട്ടി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
മോഹനൻ നായർ എന്ന ഹോം ഗാർഡിന്റെ മോശം പെരുമാറ്റത്തിനു തെളിവായി വിഡിയോ ദൃശ്യങ്ങളടക്കം സിജോ പത്തനംതിട്ട പൊലീസിന് പരാതി നൽകി.
എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വന്ന കുടുംബത്തിന്റെ മുന്നിൽ വച്ച് ഹോം ഗാർഡ് അസഭ്യം പറഞ്ഞെന്നും സിജോ ആരോപിക്കുന്നു. സിജോയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകൾ ഉണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് വെഞ്ഞാറമ്മൂട് പോലീസ് പറയുന്നത്