തൃശൂര്‍ ഒല്ലൂരിലെ വെജിറ്റേറിയന്‍ ഹോട്ടലായ ശ്രീ ഭവനില്‍ പുതിയ തട്ടിപ്പുമായി യുവാവ്. 120 രൂപയ്ക്കു ഭക്ഷണം കഴിച്ചിട്ട് ഒരു രൂപ ഇരുപതു പൈസയാണ് ഗൂഗിള്‍ പേ വഴി യുവാവ് പണമടച്ചത്. ഒരു തവണയല്ല, രണ്ട് തവണയാണ് യുവാവ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. മറ്റൊരു ദിവസം വീണ്ടും ഹോട്ടലിലെത്തിയ ഇതേ യുവാവ് 180 രൂപയ്ക്കു ഭക്ഷണം കഴിച്ച ശേഷം നല്‍കിയതാകട്ടെ ഒരു രൂപ എണ്‍പതു പൈസയും. ഹോട്ടല്‍ ഉടമയ്ക്കു സംശയം തോന്നി അക്കൗണ്ട് സ്റ്റേറ്റ്മെന്‍റെടുത്ത് പരിശോധിക്കുകയായിരുന്നു.
ഒരു രൂപ ഇരുപതു പൈസയ്ക്കും ഒരു രൂപ എണ്‍പതു പൈസയ്ക്കും ഹോട്ടലില്‍ നിന്ന് ഒന്നും നല്‍കാറില്ല. ഉടന്‍ സിസിടിവി കാമറ പരിശോധിച്ചു. ആളുടെ ദൃശ്യങ്ങള്‍ സഹിതം ഒല്ലൂര്‍ പൊലീസിന് നല്‍കി. ആളെ കണ്ടെത്തി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഹോട്ടലിന്‍റെ ബില്‍ അടപ്പിച്ചു. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയതോടെ ഹോട്ടല്‍ ഉടമ തല്‍ക്കാലം പരാതി പിന്‍വലിക്കുകയായിരുന്നു.
ഇന്ന് വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെ ഗൂഗിള്‍ പേ വഴി പണം വാങ്ങുന്നവരാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാന്‍ സാധ്യതയുമുണ്ട്. ഉദാഹരണത്തിന് 130 രൂപയാണ് ബില്‍ തുകയെങ്കില്‍ ചിലര്‍ 113 രൂപ ഗൂഗിള്‍ പേ ചെയ്യും. സ്പീക്കറില്‍ മുഴങ്ങുന്നത്. അപ്പോഴും, പതിനേഴു രൂപ നഷ്ടം വരാം. സമാനമായ തട്ടിപ്പുകള്‍ക്ക് ഇനിയും സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ശ്രീ ഭവന്‍റെ പരാതി.