ബെംഗളുരുവില്‍ കോടികളുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളി അറസ്റ്റില്‍. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയെത്തുന്ന ഹൈഡ്രോ കഞ്ചാവ് ബെംഗളുരുവിലെത്തിച്ചു വില്‍പന നടത്തുന്ന സംഘത്തില്‍പെട്ട സിവില്‍ എന്‍ജിനിയറാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 3.5 കിലോ ഹൈഡ്രോ കഞ്ചാവും കാല്‍കോടി രൂപയും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
സിവില്‍ എന്‍ജിനിയറായ ജിജോ പ്രസാദിനെ കഴിഞ്ഞ എട്ടിനാണു സിസിബി ഇലക്ട്രോണിക് സിറ്റി ബൊമ്മസാന്ദ്രയിലെ ഫ്ലാറ്റില്‍ നിന്നും പിടികൂടിയത്. 3.5 കിലോ ഹൈഡ്രോ കഞ്ചാവും 26 ലക്ഷത്തി ആറായിരത്തി അഞ്ചൂറ് രൂപയും പിടികൂടി. വില്‍പനയ്ക്ക് ഉപയോഗിക്കുന്ന ഫോണുകളും പിടിച്ചെടുത്തു. പത്തുവര്‍ഷമായി നഗരത്തില്‍ കഴിയുന്ന ജീജോ ആദ്യമായാണ് അറസ്റ്റിലാകുന്നത്. പിടികൂടിയ മൊത്തം വസ്തുക്കള്‍ക്ക് നാലര കോടി വിലമതിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. ഗ്രാമിന് പന്ത്രണ്ടായിരം രൂപ വീതമാണു ജീജോ ഈടാക്കിയിരുന്നത്. കേരളത്തില്‍ നിന്നാണ് ലഹരി വസ്തുക്കളെത്തിച്ചിരുന്നതെന്നും ഇയാള്‍ മൊഴി നല്‍കി
മറ്റൊരു റെയ്ഡില്‍ ചില്ലറ വില്‍പനക്കാരയാ എട്ടു മലയാളികളും അറസ്റ്റിലായി. 110 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പിടികൂടി. സംഘം സഞ്ചരിച്ചിരുന്ന രണ്ടു കാറുകളും 10 ഫോണുകളും പിടിച്ചെടുത്തു. ഒരുകിലോ എംഡിഎംഎയുമായി മൊത്ത വില്‍പനക്കാരനായ നൈജീരിയന്‍ പൗരന്‍ ക്രിസ്റ്റിൻ സോചുരുചുവും അറസ്റ്റിലായിരുന്നു.