കാക്കനാട് ജില്ലാ ജയിലില്‍ മോഷണക്കേസ് പ്രതികള്‍ പ്രിസണ്‍ ഓഫിസറെ ആക്രമിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ അഖില്‍ മോഹനന്റെ കൈ പ്രതികള്‍ തല്ലിയൊടിച്ചു. ബഹളംവച്ചത് ചോദ്യം ചെയ്തതിനായിരുന്നു പ്രതികളായ അഖില്‍, അജിത്ത് എന്നിവരുടെ ആക്രമണം. അമ്പലമുകൾ പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളാണ് അഖിലും അജിത്തും. പരുക്കേറ്റ എപിഒ അഖിൽ മോഹനനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.