കോഴിക്കോട് താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയില്‍. ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസിറാണ് പിടിയിലായത്. യാസിറിന്‍റെ ഭാര്യ ഷിബിലയാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് യാസിറിനെ പിടികൂടിയത്. കാറിലെത്തി ഷിബിലയെ അക്രമിച്ച ശേഷം അതേ കാറിൽ തന്നെയായിരുന്നു യാസിര്‍ കടന്നുകളഞ്ഞത്. പിന്നാലെ പൊലീസ് നടത്തിയ വ്യാപക തിരച്ചിലിലാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയത്. കൊലയ്ക്കുശേഷം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ നിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച യാസിര്‍ അവിടെനിന്നും പണം നല്‍കാതെ കടന്നുകളഞ്ഞു.
ലഹരിക്കടിമയായ യാസിര്‍ മൂന്നുവയസുകാരിയായ സ്വന്തം മകളുടെ മുന്നില്‍വച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. യാസിറിനെതിരെ ഷിബില കഴിഞ്ഞ മാസം 28ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. യാസിര്‍ സ്വര്‍ണം പണയംവച്ചും പണം പലിശയ്‌ക്കെടുത്തും ധൂര്‍ത്തടിച്ചെന്നും പരാതിയിലുണ്ട്. തന്നെയും മകളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു. ഷിബിലി വസ്ത്രങ്ങൾ തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യാസിർ ഷിബിലിയുടെ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും ഇത് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു. ഷിബിലയെ കൂടാതെ ഭാര്യമാതാവിനെയും ഭാര്യ പിതാവിനെയും വെട്ടി യാസിര്‍ വെട്ടിയിരുന്നു. ര്യ പിതാവ് അബദുറഹ്‌മാന്‍ മെഡിക്കൽ കോളജിലും, ഭാര്യാമാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികില്‍സയിലാണ്.
ഷിബില യാസിറിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ബന്ധു ആരോപിക്കുന്നു. യാസിറില്‍നിന്ന് ഭീഷണി ഉണ്ടായിട്ടും നടപടിയെടുത്തില്ലെന്നും ഒരിക്കൽ സ്റ്റേഷനിൽ വിളിച്ച് താക്കീത് നൽകി വിട്ടയക്കുകയാണ് ചെയ്തതെന്നും ബന്ധുവായ മജീദ് പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, നടപടി സ്വീകരിക്കണമെന്നും ഷിബിലയുടെ കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 2020ലായിരുന്നു ഇരുവരുടേയും വിവാഹം. അമ്മയെ വെട്ടിക്കൊന്ന ലഹരിക്കടിമയായ ആഷിഖിന്റെ സുഹൃത്തുകൂടിയാണ് യാസിര്‍.