വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചതിൽ അമ്മക്കും ഇളയ കുട്ടിയുടെ അച്ഛനും പങ്കുണ്ടെന്ന് സി.ബി.ഐ. കേസിന്റെ വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാരംഭവാദത്തിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. ആകെയുള്ള ഒൻപത് കേസുകളിൽ, കുറ്റപത്രം സമർപ്പിച്ച ആറെണ്ണത്തിൽ ഇരുവരെയും പ്രതിചേർത്തിയിട്ടുണ്ട്. ബാക്കിയുള്ള മൂന്നെണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതിചേർക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സിബിഐ അറിയിച്ചു. പെൺകുട്ടികളുടെ അമ്മക്കും, ഇളയ കുട്ടിയുടെ അച്ഛനും സമൻസ് അയക്കുന്നതിൽ അടുത്ത തവണ ഹർജി പരിഗണിക്കുന്ന 25ന് കോടതി തീരുമാനമെടുക്കും.