കോഴിക്കോട് ഓമശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ നിർണായക സി സി ടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന്. ഓമശേരി സ്വദേശി ഷബീറിനെ നടുറോഡിൽ കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചിട്ട് ദിവസങ്ങളായെങ്കിലും പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് സൂചനകൾ ഒന്നുമില്ല.