1) റസ്‌ലി ഹോസ്റ്റല്‍ ആക്രമിക്കുന്ന ദൃശ്യം 2) പ്രതി റസ്‌ലി 3) റസ്‌ലി പൊലീസിനെ ആക്രമിക്കുന്ന ദൃശ്യം
കൊച്ചിയില്‍ കഴിഞ്ഞ ദിവസം രാത്രി ആണ്‍ സുഹൃത്തിനൊപ്പം ലഹരിമൂത്ത് നടുറോഡില്‍ നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ച യുവതി നേരത്തെ ഹോസ്റ്ററില്‍ കാണിച്ച പരാക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് സ്വദേശിനിയും ഡി.ജെയുമായ റസ്‍ലി ഡിസംബര്‍ 15ന് പലാരിവട്ടത്തെ ഹോസ്റ്റലിന്‍റെ ചില്ലുകള്‍ ചവിട്ടി തകര്‍ത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒപ്പം താമസിച്ചിരുന്ന യുവതിയുടെ നിരന്തരപരാതിയെത്തുടര്‍ന്ന് റസ്‍ലിയെ ഹോസ്റ്ററില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ രോഷം പൂണ്ട് റസ്‍ലി ഹോസ്റ്റലിന്‍റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് റസ്‍ലിയെ അറസ്റ്റു ചെയ്തിരുന്നു.
പാലാരിവട്ടം സംസ്‍കാര ജങ്ഷനില്‍ നടുറോഡിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് റസ്‍ലിയും സുഹൃത്ത് പ്രവീണും നാട്ടുകാരെ ആക്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തത്. പാലാരിവട്ടം സ്വദേശിയും ഫുഡ് ഡെലിവറി പാർട്നറുമാണ് പ്രവീണ്‍. കോഴിക്കോട് സ്വദേശിനിയും ഡി.ജെയുമാണ് റസ്‌ലി. ALSO READ: ‘ഇത് ഞാൻ തിന്നാൻ പോകുവാണ്’; നടുറോഡില്‍ യുവതിയുടെ അസഭ്യവര്‍ഷം; വിഡിയോ...
സംസ്കാര ജംഗ്ഷനിൽ രാത്രി നാട്ടുകാരെ ഒരു യുവാവും യുവതിയും ആക്രമിക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് എത്തിയത്. പൊലീസിനെ കണ്ടതോടെ ആക്രമണം അവർക്ക് നേരെയായി. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പൊലീസ് വാഹനത്തിന്റെ ചില്ല് യുവതി അടിച്ചു തകർത്തു. കയ്യില്‍ കരുതിയിരുന്ന ലഹരിയെന്നു കരുതുന്ന വസ്തു എടുത്ത് ഇത് ഞാന്‍ തിന്നാന്‍ പോകുകയാണെന്നു യുവതി പറയുകയും ചെയ്തു. കഞ്ചാവ് കേസിൽ ഉൾപ്പെടെ ഇരുവരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.