പാലക്കാട് കല്ലടിക്കോട് സ്വദേശിനി റന്‍സിയയുടെ മരണത്തില്‍ ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍. ഭര്‍ത്താവ് ഷഫീക്ക്, പെണ്‍സുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.
ഒരാഴ്ച മുന്‍പാണ് റന്‍സിയയെ പുതുപ്പരിയാരത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ മര്‍ദനവും മറ്റൊരു സ്ത്രീയുമായുള്ള സൗഹൃദവും കാരണമാണ് റന്‍സിയ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താന്‍ പാകത്തിലുള്ള തെളിവുകള്‍ ലഭിച്ചത്. ഷഫീക്കിനെയും ജംസീനയെയും കോടതി റിമാന്‍ഡ് ചെയ്തു.