കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത് ലഹരിക്കടിമയായ മകന്‍. അതീവ ഗുരുതരാവസ്ഥയിലായ അമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് സീനത്തി (53)നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഇരുപത്തിനാലുകാരനായ മുഹമ്മദ് കഞ്ചാവിനും മദ്യത്തിനും അടിമയാണ്. ജലീല്‍, സീനത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ്. ചായക്കടയില്‍ ജീവനക്കാരനാണ് പിതാവ് ജലീല്‍. കൊടുങ്ങല്ലൂരിലാണ് കഴിഞ്ഞ ആറു മാസമായി താമസം. കഞ്ചാവ് കിട്ടാതെ നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു മകന്‍. വീടിനു പുറത്തേയ്ക്കു വിടാറില്ല. ഇന്നലെ രാത്രി അമ്മയെ കത്തിക്കൊണ്ട് കഴുത്തറുക്കുകയായിരുന്നു. രക്തംവാര്‍ന്ന നിലയില്‍ അമ്മ നിലവിളിച്ചു. നാട്ടുകാരുടെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യം വഷളായതോടെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൂന്നു വര്‍ഷം മുമ്പ് ജലീലിനെയും മകന്‍ ആക്രമിച്ചിരുന്നു. പ്ലസ്ടു വരെ പഠിച്ച മകന്‍ ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞു. ലഹരിയ്ക്കു കീഴടങ്ങിയതോടെ മകനെ നിയന്ത്രിക്കാന്‍ അച്ഛനും അമ്മയും പാടുപ്പെട്ടു. ഇതിനിടെയാണ്, അമ്മയുടെ മുടി കുത്തിപ്പിടിച്ച്ച കത്തി കൊണ്ട് കഴുത്തറത്തത്. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റും.