image: facebook

image: facebook

ഗാര്‍ഹിക പീഡനത്തിനത്തിന് കേസ് കൊടുത്ത ഭാര്യയും ഇരട്ടക്കുട്ടികളും പുറത്തുപോയ സമയം നോക്കി യുവാവ് വീട് പൂട്ടിക്കടന്നു കളഞ്ഞതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിലാണ് സംഭവം. ഭര്‍ത്താവിനെതിരെ യുവതി നല്‍കിയിരുന്ന ഗാര്‍ഹിക പീഡനക്കേസിലെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ കാലാവധി നീട്ടിക്കിട്ടുന്നതിനായി കോടതിയില്‍ പോയ നേരത്താണ് ഭര്‍ത്താവിന്‍റെ 'പ്രതികാര' നടപടി.

അര്‍ധരാത്രിയായിട്ടും ഭര്‍ത്താവ് അജിത് റോബിനെ കുറിച്ച് വിവരമില്ലാതെയായതോടെ യുവതി പൊലീസ് സ്റേറഷനില്‍ മക്കളുമായി എത്തി. യുവതി നല്‍കിയ നമ്പറില്‍ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അഞ്ചുവയസുകാരായ ഇരട്ടക്കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇവരില്‍ ഒരാള്‍ വൃക്കരോഗിയാണ്. വീടിന് പുറത്തായതോടെ ഭക്ഷണവും മരുന്നും ഇല്ലാതെ ഇവര്‍ കടുത്ത പ്രതിസന്ധിയിലായി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

In a shocking incident from Vavvamoola, Vizhinjam, a man allegedly locked up his house and disappeared while his wife and twin children were away. The act is suspected to be retaliation, as his wife had filed a domestic abuse case against him and was in court seeking an extension of a protection order.