sajan-murder

ഇടുക്കി മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ കഴിഞ്ഞ ദിവസമാണ്  കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മേലുകാവ് എരുമാപ്ര പാറശ്ശേരിയിൽ സാജൻ സാമുവലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ കൊലപ്പെടുത്തിയ കേസിൽ അസ്റ്റിലായ 7 പേർ ലഹരി, മോഷണക്കേസുകളിലെ പ്രതികളാണ്. അറസ്റ്റിലായ പ്രതികളുമായി സാജന്‍ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജന്‍ ജീവിച്ചിരുന്നാല്‍ തങ്ങളുടെ ജീവനു ഭീഷണിയാണെന്നു പ്രതികള്‍ കരുതി ഇത് പ്രകാരം അതിക്രൂരമായിരുന്നു കൊലപാതകം. സാജന്‍ സാമുവലിന്റെ ഒരു വ‍‍ൃഷണം മുറിച്ചുകളയുകയും അടുത്തതു ചവിട്ടി തകര്‍ക്കുകയും കൈ വെട്ടിയെടുക്കുകയും ചെയ്തു. വായില്‍ തുണി തിരുകി കമ്പിക്കു തലയ്ക്കടിച്ചും ശരീരം മുഴുവന്‍ പരുക്കേല്‍പ്പിച്ചുമാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 

moolamattom-body-02

കോട്ടയം ജില്ലയിലെ മേലുകാവ് എരുമപ്രയില്‍ കേസിലെ പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍   വച്ചാണ് സാജനെ കൊന്നത്. സാജനും പ്രതികളും തമ്മില്‍ സൗഹൃദത്തിനൊപ്പം ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. സംഭവ ദിവസവും ഇത് ആവര്‍ത്തിച്ചു. വീട്ടില്‍ വച്ച് സംഭവ ദിവസം യുവാക്കളും സാജനുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും സാജനെ വായില്‍ തുണിതിരുകി കമ്പിവടിക്കു തലയ്ക്കടിച്ചു കൊല്ലുകയും പായില്‍ പൊതിഞ്ഞു മുട്ടം സ്വദേശിയുടെ ഓട്ടോറിക്ഷയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയും ആയിരുന്നു. സാജന്‍ സാമുവല്‍കൊലപാതകശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മേലുകാവ് പൊലീസ് 2022ല്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 

ENGLISH SUMMARY:

The body of Sajan Samuel, a notorious gangster and murder case accused from Melukavu Erumapra Parassery, was found wrapped in a sack in Idduki Mulamattam recently. Seven individuals, who are also accused in drug and theft cases, were involved in the murder. Sajan had several confrontations with the arrested individuals, and they considered him a threat to their lives. As a result, the murder was brutally carried out. Sajan’s genitals were mutilated, his body was stomped on, his hands were severed, and he was strangled with a cloth, with his head struck against an iron rod. The murder was carried out with extreme cruelty, leaving his body severely injured.