‘അവളെ ബൈക്കില്‍ കയറ്റില്ലായിരുന്നു, അവന്‍റെ കൂടെ യാത്ര ചെയ്യാന്‍ അവള്‍ക്ക് സൗന്ദര്യം ഇല്ലെന്നാണ് അവന്‍ പറഞ്ഞിരുന്നത്. ബസിലാണ് എന്‍റെ െകാച്ച് യാത്ര ചെയ്തിരുന്നത് ’, നെഞ്ചുപൊട്ടി മകള്‍ അനുഭവിച്ച വേദന പറയുകയാണ് വിഷ്ണുജയുടെ പിതാവ്, പൂക്കോട്ടുംപാടം സ്വദേശിയായ 25 കാരി വിഷ്ണുജയെയാണ് കഴിഞ്ഞദിവസം ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സൗന്ദര്യം കുറവെന്ന് പറഞ്ഞു ഭർത്താവ് പീഡിപ്പിച്ചിരുന്നതായും. സ്ത്രീധനം നൽകിയത് കുറവാണെന്ന് പറഞ്ഞ് ഉപദ്രവിച്ചതായും കുടുംബം ആരോപിക്കുന്നു.
സൗന്ദര്യമില്ലാ, ജോലിയില്ലാ എന്നൊക്കെ പറഞ്ഞായിരുന്നു അവന്‍ െകാച്ചിനെ ഉപദ്രവിച്ചിരുന്നത്, അവളെ ബൈക്കില്‍ കയറ്റില്ലായിരുന്നു, അവന്‍റെ കൂടെ യാത്ര ചെയ്യാന്‍ അവള്‍ക്ക് സൗന്ദര്യം ഇല്ലെന്നാണ് അവന്‍ പറഞ്ഞിരുന്നത്. ബസിലാണ് എന്‍റെ െകാച്ച് യാത്ര ചെയ്തിരുന്നത്, വീട്ടില്‍ നിന്ന് റോഡ് വരെ അവന്‍ തൂപ്പിക്കും, നടുവ് വയ്യാ എന്ന് പറഞ്ഞ് ഓള് അമ്മയെ വിളിച്ച് കരയും