യുവാക്കളുടേയും കോളജ് വിദ്യാര്‍ഥികളുടേയും പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാടു നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. അക്കൗണ്ട് ഉടമകള്‍ക്ക് കമ്മിഷന്‍ നല്‍കിയാണ് പണമിടപാട്. തൃശൂര്‍ കയ്പമംഗലം പൊലീസാണ് പ്രതികളെ പിടികൂടിയത്.
ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരു പറഞ്ഞ് വിദ്യാര്‍ഥികളുടേയും യുവാക്കളുടേയും പേരുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങും. വിദേശത്തു നിന്ന് ഈ അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കും. അക്കൗണ്ട് ഉടമകളൊ കൊണ്ടുതന്നെ ചെക്ക് മുഖേന പണം പിന്‍വലിപ്പിക്കും. രാജ്യത്തിന്റെ അകത്തു നിന്നും പുറത്തുനിന്നുമായി ഹവാലപ്പണമാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നത്.
വിവിധ ഏജന്‍സികള്‍ അക്കൗണ്ട് ഉടമയ്ക്കു നോട്ടിസ് നല്‍കിയിരന്നു. ഇതോടെയാണ്, അക്കൗണ്ട് ഉടമകള്‍ പൊലീസിനെ സമീപിച്ചത്. കയ്പമംഗലം സ്വദേശികളായ അന്‍പത്തിരണ്ടുകാരന്‍ താജുദ്ദീന്‍, റെമീസ്, അബ്ദുല്‍ മാലിക് എന്നിവരെയാണ് കയ്പമംഗലം പൊലീസ് പിടികൂടിയത്. അക്കൗണ്ടുകള്‍ വിവിധ ഏജന്‍സികള്‍ മരവിപ്പിച്ചിരുന്നു. പണം അയച്ചവരുടെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.