trivandrum-murder

തിരുവനന്തപുരം മംഗലപുരത്ത് ഒറ്റക്ക് താമസിക്കുന്ന തങ്കമണിയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍ . പോക്സോ കേസില്‍ ഉള്‍പ്പടെ പ്രതിയായ പോത്തന്‍കോട് സ്വദേശി തൗഫിക്കാണ് പിടിയിലായത്. മോഷ്ടിച്ച കമ്മല്‍ തിരുവനന്തപുരം നഗരത്തില്‍ വിറ്റതിന് ശേഷം തിരികെ വരുമ്പോളാണ് പിടിയിലായത് 

 

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് തങ്കമണി. ഇവരെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിലൂടെയാണ്. തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് പോത്തന്‍കോട് സ്വദേശി തൗഫിക്ക് പിടിയിലായത്.  തങ്കമണിയുടെ വീടിന് സമീപത്ത് താമസിക്കുന്ന ബന്ധുക്കളാണ് മൃതദേഹം ആദ്യം കണ്ടത്. സഹോദരന്‍റെ വസ്തുവില്‍ കിടന്ന മൃതദേഹം തങ്കമണി തന്നെ  ഉടുത്തിരുന്ന മുണ്ടുകൊണ്ട്  മറച്ചിരുന്ന നിലയിലായിരുന്നു. മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിുന്നു . 

കാതില്‍ കിടന്ന ഒരു കമ്മല്‍ നഷ്ടമായതോടെയാണ്  മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ തൗഫിക്കിനെ കണ്ടതോടെ അയാള്‍ തന്നെയാണ് പ്രതിയെന്ന പൊലീസ് ഉറപ്പിക്കുകയായിരുന്നു.  ഇന്നലെ വൈകിട്ട് തിരുവനന്തപുരം  രാജാജി നഗറില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി മംഗലപുരത്തെത്തിയത്.  കൊലപാതകത്തിന് ശേഷം തൗഫിക് തിരികെ പോകുന്നതിനിടെ ബൈക്ക് തകരാറായി. പിന്നീട് മറ്റൊരു വാഹനത്തിന് കൈകാണിച്ചാണ് പ്രതി പോത്തന്‍കോട് ഇറങ്ങിയത് . 

Google News Logo Follow Us on Google News

ENGLISH SUMMARY:

Murder of differently-abled woman; accuse arrested